ഓപ്പറേഷന്‍ സമുദ്രസേതു; മാലി ദ്വീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പല്‍ യാത്രതിരിച്ചു

ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി രണ്ടാമത്തെ കപ്പലും വിദേശത്ത് കുടുങ്ങി കിടന്ന പ്രവാസികളുമായി കൊച്ചിക്ക് പുറപ്പെട്ടു. ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധകപ്പലായ ഐഎന്‍എസ് മഗറാണ് മാലി ദ്വീപില്‍ നിന്നും 202 യാത്രക്കാരുമായി യാത്ര ആരംഭിച്ചിരിക്കുന്നത്. കപ്പല്‍ നാളെ ഉച്ചയോടേ കൊച്ചി തീരത്തെത്തും.
വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പലാണ് മാലി ദ്വീപില്‍ നിന്നും നാളെ കൊച്ചിയില്‍ എത്തുക. ഇതോടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ആദ്യഘട്ടം പൂര്‍ണ വിജയം നേടും. നാവിക സേനയുടെ യുദ്ധകപ്പലായ ഐഎന്‍എസ് മഗര്‍ ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു.
എന്നാല്‍ യാത്ര സമയം 44 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് പോര്‍ട്ട് അധികൃതര്‍ അറിയിച്ചത്. 202 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ 175 പേര്‍ പുരുഷന്‍മാരാണ്. രണ്ട് ഗര്‍ഭിണികള്‍ കപ്പലിലുണ്ട്. തിരികെ വരുന്നതില്‍ ഏറെയും ജോലി നഷ്ട്ടപ്പെട്ടവരാണ്. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകാന്‍ 20 കെഎസ്ആര്‍ടിസി ബസുകളും 30 ഓണ്‍ ലൈന്‍ ടാക്‌സികളും പോര്‍ട്ടിലെത്തും. ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായ അദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ 698 യാത്രക്കാരുമായി ഇന്നലെ കൊച്ചിയിലെത്തിയിരുന്നു.
Story Highlights: Lockdown, coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here