ഫലങ്ങളിൽ പിഴവ്: ആർടി-പിസിആർ പരിശോധന നടത്തുന്ന 18 സ്വകാര്യ ലാബുകളുടെ ക്ഷമത പരിശോധിക്കാൻ ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ആർടി-പിസിആർ പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളുടെ ക്ഷമത പരിശോധിക്കാൻ ആരോഗ്യ വകുപ്പ്. ചില പരിശോധനാ ഫലങ്ങളിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 18 ലാബുകളെ പരിശോധനയ്ക്ക് വിധേയമാക്കും.

സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിവരങ്ങൾ കൃത്യമല്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഏതാനും സ്വകാര്യ ലാബുകൾക്കെതിരെയായിരുന്നു ആരോപണം. ഇതോടെയാണ്
സംസ്ഥാനത്ത് ആർടി-പിസിആർ പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളുടെ ക്ഷമത പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 18 ലാബുകളെ പരിശോധനയ്ക്ക് വിധേയമാക്കും. 36 പരിശോധകർ ഇതിന് നേതൃത്വം നൽകും. റാൻഡം സാമ്പിളുകൾ ശേഖരിച്ച് ഈ ലാബുകൾക്ക് നൽകി പരിശോധനയ്ക്ക് ആവശ്യപ്പെടും. ഇവർ നൽകുന്ന ഫലം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പുനഃപരിശോധിക്ക് വിധേയമാക്കി വിശ്വാസ്യത ഉറപ്പിക്കും.

അതേസമയം രണ്ട് മാസത്തിലൊരിക്കൽ ഇതേ പ്രവർത്തനം ആവർത്തിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പ്രവാസികളും ഇതരസംസ്ഥാനത്തു നിന്നുള്ള മലയാളികളും കേരളത്തിലേക്ക് ധാരാളമായി എത്തുന്ന പശ്ചാത്തലത്തിലാണ് കർശന പരിശോധനയ്ക്ക് തീരുമാനമായത്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top