ടീമിലെ രണ്ട് അംഗങ്ങൾക്ക് വൈറസ് ബാധ; ബുണ്ടസ് ലിഗയിലെ ഒരു ടീം മുഴുവൻ ക്വാറന്റീനിൽ

ജർമ്മനിയിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗയിലെ സെക്കൻഡ് ടയറിൽ കളിക്കുന്ന ഒരു ടീം മുഴുവൻ ക്വാറൻ്റീനിൽ. ടീം അംഗങ്ങളിൽ രണ്ട് പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡൈനാമോ ഡ്രസ്ഡൻ ടീം മുഴുവൻ ക്വാറൻ്റീനിലായത്. മെയ് 16ന് ലീഗ് പുനരാരംഭിക്കാൻ ബുണ്ടസ് ലിഗ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ ഹാനോവറിനെതിരെയുള്ള തങ്ങളുടെ അടുത്ത മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഡൈനാമോ ഡ്രസ്ഡൻ അറിയിച്ചിരുന്നു.
Read Also: ലാ ലിഗ ജൂൺ 20ന് പുനരാരംഭിക്കും; ബാഴ്സലോണ താരങ്ങളുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്
ഇപ്പോൾ, സെക്കൻഡ് ഡിവിഷനിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഡ്രസ്ഡൻ. ലീഗ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി എല്ലാ ടീമുകളിലെ താരങ്ങൾക്കും മറ്റ് ടീം അംഗങ്ങൾക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ ടെസ്റ്റുകളുടെ റിസൽട്ട് വന്നപ്പോഴാണ് ടീമിലെ രണ്ട് പേർക്ക് രോഗബാധയുണ്ടെന്ന് തെളിഞ്ഞത്. ഇരുവരും രോഗലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. മുൻപ് തന്നെ പരിശീലനം പുനരാരംഭിച്ചതു കൊണ്ട് തന്നെ രോഗം സ്ഥിരീകരിച്ച താരങ്ങളുമായി മറ്റ് ടീം അംഗങ്ങളും സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് ടീം അധികൃതർ മനസ്സിലാക്കി. ഇതേ തുടർന്നാണ് താരങ്ങളെയെല്ലാം ക്വാറൻ്റീനിലാക്കിയത്.
Read Also: സർപ്രീത് സിംഗ് ബുണ്ടസ് ലീഗിൽ അരങ്ങേറി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ
അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ലീഗ് 25 റൗണ്ട് പൂർത്തിയായപ്പോൾ ബയേൺ മ്യൂണിക്കാണ് ബുണ്ടസ് ലീഗയിൽ ഒന്നാമത്. രണ്ടാമതുള്ള ബൊറൂഷ്യ ഡോർട്ട്മുണ്ടുമായി 4 പോയിൻ്റിൻ്റെ വ്യത്യാസമാണ് ബയേണിന് ഉള്ളത്.
ഫിക്സ്ചറുകൾ പുറത്തുവിട്ടു. ഫ്രാൻസിലെ ലീഗ് വൺ റദ്ദാക്കി പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ സീരി എ എന്ന് പുനരാരംഭിക്കാം എന്നതിനെ പറ്റി ധാരണയായിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂൺ ഒന്നിന് പുനരാരംഭിക്കും.
Read Also: whole german team quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here