ലാ ലിഗ ജൂൺ 20ന് പുനരാരംഭിക്കും; ബാഴ്സലോണ താരങ്ങളുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്

laliga restart june coronavirus

ലാ ലിഗ സീസൺ ജൂൺ 20നു പുനരാരംഭിക്കുമെന്ന് ലെഗാനസിൻ്റെ പരിശീലകൻ യാവിയർ അഗ്വയർ. ലീഗ് പുനരാരംഭിക്കുന്നതിനെപ്പറ്റി ലാ ലിഗ പ്രസിഡൻ്റോ മറ്റ് പരിശീലകരോ ഇതുവരെ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ യാവിയറിൻ്റെ വെളിപ്പെടുത്തലോടെ വീണ്ടും സ്പാനിഷ് ലീഗ് ചർച്ചകൾ സജീവമായി.

“നമുക്ക് ഇപ്പോൾ ലീഗ് പുനരാരംഭിക്കാൻ ഒരു തീയതിയുണ്ട്. ജൂൺ 20ന് ആരംഭിച്ച് അഞ്ച് ആഴ്ചകൾക്കു ശേഷം ജൂലായ് 26ന് ലീഗ് അവസാനിക്കും. ശനി, ഞായർ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ 11 റൗണ്ടുകളായി മത്സരങ്ങൾ കളിക്കും. ലാലിഗ വിവരം എന്നെ ഔദ്യോഗികമായി അറിയിച്ചു.”- അഗ്വയർ പറഞ്ഞു.

ലീഗ് പാതിവഴിയിൽ നിർത്തുമ്പോൾ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തു നിന്ന് രണ്ടാമതായിരുന്നു ലെഗാനസ്.

Read Also: ബുണ്ടസ് ലിഗ മെയ് 15 മുതൽ പുനരാരംഭിക്കുമെന്ന് സൂചന

ലീഗ് പുനരാരംഭിക്കുമെന്ന സൂചനകൾ ലാലിഗ അധികാരികൾ നേരത്തെ നൽകിയതിനെ തുടർന്ന് ടീമുകൾ പരിശീലനത്തിനും മറ്റും തുടക്കം കുറിച്ചിരുന്നു. ടീമുകൾ എല്ലാം കൊറോണ ടെസ്റ്റും നടത്തി. എഫ്സി ബാഴ്സലോണ താരങ്ങളിൽ ആർക്കും രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ലീഗ് പുനരാരംഭിച്ചാലും അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും കളി നടത്തുക എന്ന് നേരത്തെ ലീഗ് അധികൃതർ അറിയിച്ചിരുന്നു.

Read Also: ലീഗ് പുനരാരംഭിക്കൽ: എതിർപ്പുമായി ബാഴ്സലോണ; പോയിന്റ് വെട്ടിക്കുറക്കുമെന്ന് ലാ ലിഗ പ്രസിഡന്റ്

ജർമൻ ബുണ്ടസ് ലിഗ മെയ് 16ന് ആരംഭിക്കാൻ ധാരണയായി. ഫിക്സ്ചറുകൾ പുറത്തുവിട്ടു. ഫ്രാൻസിലെ ലീഗ് വൺ റദ്ദാക്കി പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ സീരി എ എന്ന് പുനരാരംഭിക്കാം എന്നതിനെ പറ്റി ധാരണയായിട്ടില്ല. ഇംഗ്ലീഷ്, പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് തുടങ്ങിയ പ്രധാന ലീഗുകളുടെയും ഭാവി ത്രിശങ്കുവിലാണ്. വരുന്ന ദിവസങ്ങളിൽ ഇത് തീരുമാനിക്കപ്പെടുമെന്നാണ് സൂചന.

Story Highlights: laliga restart june coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top