‘ഇനി എന്നെന്നും ഒന്ന്’ ; വാക്ക് പാലിക്കാനാകാതെ റൂത്തിനെ തനിച്ചാക്കി ഡിയോഗോ മടങ്ങി

കുട്ടിക്കാലം മുതൽ കൂട്ടുകാരായിരുന്നു ഡിയോഗോ ജോട്ടയും റൂത്ത് കാർഡോസയും.12 വർഷത്തോളം ഒരുമിച്ചുള്ള സ്വർഗ്ഗതുല്യമായ ജീവിതം. വെറും പത്ത് ദിവസങ്ങൾക്ക് മുൻപാണ് നെയ്തുകൂട്ടിയ ഒരു പിടി സ്വപ്നങ്ങളുമായി ഇരുവരും പുതിയൊരു ജീവിതത്തിലേക്ക് കടന്നത്.ഒടുവിൽ ഇന്ന് കായികലോകത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി ഡിയോഗോ വിടപറഞ്ഞപ്പോൾ ഏവരെയും വേദനിപ്പിച്ചത് നിസ്സഹായരായ റൂത്തിന്റെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും മുഖമാണ്.
Read Also:ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു; താരം വിവാഹിതനായത് പത്ത് നാൾ മുമ്പ്
ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് റൂത്ത് കാർഡോസോയുടെയും ഡിയോഗോ ജോട്ടയും പ്രണത്തിലാവുന്നത്. 2013 ൽ ഇരുവരും ഡേറ്റിംഗിലാവുകയും ഒരുമിച്ച് താമസം ആരംഭിക്കുയും ചെയ്തു .ജോട്ടയുടെ കരിയറിന്റെ ഓരോ ഘട്ടത്തിലും റൂത്ത് ഒപ്പമുണ്ടായിരുന്നു.2021 ലാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ഡിനിസ് ജനിക്കുന്നത്.അതിന് ശേഷം രണ്ട് കൂട്ടികൾക്ക് കൂടി റൂത്ത് ജന്മം നൽകി.പിന്നീടങ്ങോട്ട് തന്റെ പങ്കാളിയുടെ സ്വപ്നത്തെയും കുടുംബ ജീവിതത്തെയും ഒരുപോലെ കൊണ്ട് പോകാൻ അവൾക്ക് കഴിഞ്ഞു.കഴിഞ്ഞ ജൂൺ 22 ന് ആയിരുന്നു തന്റെ ബാല്യകാലസഖിയായ റൂത്ത് കാർഡോസോയെ ജോട്ട വിവാഹം ചെയ്തത്. കാത്തുകാത്തിരുന്ന വിവാഹമെന്ന സ്വപ്നം യാഥാർഥ്യമായതിന് പിന്നാലെയാണ് ജോട്ടയുടെ വിടവാങ്ങൽ.
കല്യാണം എന്നത് ഇരുവരുടെയും സ്വപ്നമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് പത്താം നാൾ ഇരുവർക്കും പിരിയേണ്ടി വന്നു. കാർഡോസോയുമായുള്ള വിവാഹ ഫോട്ടോകൾ അഞ്ച് ദിവസം മുൻപാണ് ജോട്ട സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.’ഇനി എന്നെന്നും ഒന്ന്’ എന്ന അടികുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
Story Highlights : Diogo Jota leaves Ruth Cardoso alone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here