Advertisement

സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ജൂലൈ 17 ന്

5 days ago
Google News 2 minutes Read

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രം ജൂലൈ17 നു ആഗോള റിലീസ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോർട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൻ്റെ പ്രധാന ആകർഷണം സുരേഷ് ഗോപിയുടെ അതിശക്തമായ പ്രകടനം ആണെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായിരുന്നു ടീസറിന്റെ ഹൈലൈറ്റ്. ശ്കതവും പ്രസക്തവുമായ ഒരു പ്രമേയത്തിൻ്റെ പശ്ചാത്തലത്തിൽ കോടതിയിൽ അരങ്ങേറുന്ന നിയമയുദ്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്. ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവക്കൊപ്പം വൈകാരിക നിമിഷങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യമുണ്ടെന്ന് ടീസർ കാണിച്ചു തരുന്നു.

അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

Story Highlights :Suresh Gopi’s film “JSK- Janaki V vs State of Kerala” on July 17

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here