കൊച്ചിയിൽ ഇന്ന് 500ലധികം പ്രവാസികൾ എത്തും

കൊച്ചിയിൽ ഇന്ന് എത്തുന്നത് 500 ലധികം പ്രവാസികൾ. കപ്പലിലും വിമാനത്തിലുമായാണ് പ്രവാസികൾ എത്തിച്ചേരുക. കപ്പലിൽ 202 പേരും വിമാനത്തിൽ 354 പേരുമാണ് എത്തുന്നത്. ഇന്നലെ ദുബായിൽ നിന്നെത്തിയ 2 പേരെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രി ഐസൊഷേനിലേയ്ക്ക് മാറ്റി.

ഇന്ന് 556 പേരാണ് കപ്പലിലൂടെയും വിമാനമാർഗവും കൊച്ചിയിലെത്തുന്നത്. ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായ രണ്ടാമത്തെ കപ്പൽ ഐഎൻഎസ് മഗർ, മാലി ദ്വീപിൽ നിന്നും 202 യാത്രക്കാരുമായി ഇന്ന് വൈകുന്നേരം 7 മണിയോടേ കൊച്ചി തുറമുഖത്തെത്തും. ഇതിൽ കേരളത്തിൽ നിന്നുള്ള 91 പേരും കേന്ദ്ര ഭരണ പ്രദേശത്ത് നിന്ന് 4 പേരും, തമിഴ്നാട് ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിൽ നിന്ന്107 പേരുമാണ് ഉള്ളത്. കേരളം കഴിഞ്ഞാൽ ഏറ്റവുമധികം യാത്രക്കാരുള്ള സംസ്ഥാനം തമിഴ് നാടാണ് 81 പേർ. നെടുമ്പാശേരിയിൽ 2 വിമാനങ്ങളാണ് ഇന്നെത്തുന്നത്. ദമാമിൽ നിന്നുള്ള വിമാനം രാത്രി 8.30ന് 177 പേരുമായി എത്തുമ്പോൾ, സിംഗപ്പൂരിൽ നിന്നുള്ള വിമാനം രാത്രി 10.50 ഓടെ നെടുമ്പാശേരിയിൽ പറന്നിറങ്ങും. അതേ സമയം വിദേശത്ത് നിന്ന് വരുന്നവരിൽ കൊ വിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിൽ നിലവിൽ 3 കൊവിഡ് രോഗികളാണുള്ളത്. 1802 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട് . ഇന്നലെ ദുബായിയിൽ നിന്ന് എത്തിയ 2 പേരെ പനി കൂടുതലായതിനാൽ ആശുപത്രി ഐസൊലേഷനിലേയ്ക്ക് മാറ്റി. ഇതോടെ ആശുപത്രി ഐസൊലേഷനിൽ കഴിയുന്നവർ 18 ആയി.

Story Highlihts- 500 plus expats arrive kochi today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top