ആരോഗ്യ സേതു ആപ്പിനെതിരായ ഹർജിയിൽ ഇടക്കാല ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി

ആരോഗ്യ സേതു ആപ്പിനെതിരായ ഹർജിയിൽ ഇടക്കാല ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി. അസാധാരണ സാഹചര്യങ്ങളിൽ സർക്കാരുകൾക്ക് അസാധാരണ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ ആപ്പാണ് ആരോഗ്യ സേതുവെന്ന് കേന്ദ്രം വ്യക്തമാക്കി.
Read Also: ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ല; വിവര ചോർച്ചയ്ക്ക് തെളിവ് പുറത്തുവിട്ട് ഹാക്കർ
ഒന്നിലധികം ഹർജികളാണ് കേന്ദ്ര സർക്കാരിന്റെ ആരോഗ്യസേതു ആപ്പിനെതിരെ ഹൈക്കോടതിയിലെത്തിയത്. കേസ് പരിഗണിച്ച കോടതി അടിയന്തിര ഇടപെടലിന് വിസമ്മതിച്ചു. ഹർജിയിൽ ഇടക്കാല ഉത്തരവിടാനാകില്ലെന്ന് അറിയിച്ച ഹൈക്കോടതി അസാധാരണ സാഹചര്യങ്ങളിൽ സർക്കാരുകൾക്ക് അസാധാരണ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് നിരീക്ഷിച്ചു. ഒപ്പം ആരോഗ്യസേതു ആപ്പിലെ ഡേറ്റയുടെ സുരക്ഷിതത്വം വ്യക്‌തമാക്കി വിശദീകരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
അതേസമയം, ഡാറ്റാ സുരക്ഷിതത്വവും സ്വകാര്യതയും സംബന്ധിച്ച ഹർജിക്കാരുടെ വാദങ്ങൾ പൂർണമായും തള്ളുകയാണ് കേന്ദ്രം ചെയ്തത്. ആപ്പ് ഡൗൺലോഡ് ചെയ്താലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകൂവെന്ന് കേന്ദ്രം ബോധിപ്പിച്ചു. 130ലധികം ഹോട്ട്സ്പോട്ടുകൾ കണ്ടെത്താൻ ആരോഗ്യസേതുവിനായി. ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ ആപ്പാണ് ആരോഗ്യ സേതുവെന്നും ആപ്പിന്റെ സുരക്ഷയെ പറ്റി വിശദമായ പ്രോട്ടോക്കോൾ നിലവിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ആപ്പിലെ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ കോടതിയെ അറിയിച്ചു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Read Also: aarogyasetu app high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here