ബഹ്റിനിൽ നിന്ന് 184 പ്രവാസികളുമായി വിമാനം കരിപ്പൂരിലെത്തി

ബഹ്റിനിൽ നിന്നും 184 പ്രവാസികളുമായി എയർ ഇന്ത്യ വിമാനം കരിപ്പൂരിലെത്തി. സംഘത്തിലെ നാല് പേരെ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രികളിലേക്ക് മാറ്റി. പുലർച്ചെ 12.40 നാണ് വിമാനം കരിപ്പൂരിൽ എത്തിയത്.
ബഹ്‌റിനില്‍ നിന്നെത്തിയ പ്രവാസികളില്‍ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
184 പേരടങ്ങുന്ന സംഘത്തിലെ 92 പേരേയാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 88 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും നാല് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി. വിവിധ ജില്ലകളിൽ നിന്നുള്ള 75 പേരെ അതത് ജില്ലാ കേന്ദ്രങ്ങള്‍ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി. പ്രത്യക പരിഗണന നൽകുന്ന ഗർഭിണികൾക്കും കുട്ടികളുമടക്കം ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 85 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു.
തിരിച്ചെത്തിയ ഓരോ പ്രവാസിയുടേയും ആരോഗ്യ സുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് എയർപോർട്ടിൽ ഒരുക്കിയിരുന്നത്.
Story Highlights- bahrain airplane reached karipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here