സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ഉടൻ ആരംഭിക്കും

kerala schools to reopen soon

വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശനം ഉടൻ ആരംഭിക്കും. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് ഉടൻ തുടങ്ങുക. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് വിവരം.

സംസ്ഥാനത്ത് സ്‌കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാർത്ഥികൾക്കായി അടുത്ത മാസം മുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചന. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉള്ളതും ഇല്ലാത്തതുമായ വിദ്യാർത്ഥികളുടെ കണക്കെടുക്കാൻ സ്‌കൂളുകൾക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. വിക്ടറി ചാനൽ, സമഗ്ര പോർട്ടൽ എന്നിവ മുഖേനയാണ് ഓൺലൈൻ ക്ലാസുകൾ നടത്തുകയെന്നും ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് വർക്ക് ഷീറ്റ് നൽകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ ആരംഭിക്കാൻ എന്ന് സാധിക്കുമെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ സാധ്യത തേടിയത്. ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാൻ സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്ടിനോട് നിർദേശിച്ചിരുന്നു.

Story Highlights- Lockdown, school

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top