വീണ്ടും മെസി; അർജന്റീനയിലെ ആശുപത്രികൾക്ക് അര മില്ല്യൺ യൂറോ ധനസഹായം

കൊവിഡ് പ്രതിരോധത്തിനായി അർജന്റീനയിലെ ആശുപത്രികൾക്ക് അര മില്ല്യൺ യൂറോ ധനസഹായം നൽകി ഇതിഹാസ താരം ലയണൽ മെസി. തൻ്റെ കാസ ഗറഹാൻ ഫൗണ്ടേഷൻ വഴിയാണ് 540000 യൂറോ മെസി സംഭാവന നൽകിയത്. ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ സിൽവിയ കസബ് ആണ് വിവരം അറിയിച്ചത്. ആരോഗ്യപ്രവർത്തകർക്കുള്ള പ്രതിരോധ കിറ്റുകൾ വാങ്ങാനായി ഈ തുക ചിലവഴിക്കും.
Read Also: കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ക്രിസ്റ്റ്യാനോയും മെസിയും
നേരത്തെയും ലയണൽ മെസി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകിയിരുന്നു. ബാഴ്സലോണയിലെ ഹോസ്പിറ്റൽ ക്ലിനിക്ക് എന്ന ആശുപത്രിക്ക് ഒരു മില്ല്യൺ യൂറോയാണ് അദ്ദേഹം സംഭാവനയായി നൽകിയത്. തുക ബാഴ്സലോണയിലെ ആശുപത്രിക്കും അർജൻ്റീനയിലെ തൻ്റെ ജന്മനാട്ടിലുള്ള ഒരു ആശുപത്രിക്കുമായി പങ്കിട്ടു നൽകി.
ലാ ലിഗ സീസൺ ജൂൺ 20നു പുനരാരംഭിക്കുമെന്ന് ലെഗാനസിൻ്റെ പരിശീലകൻ യാവിയർ അഗ്വയർ വെളിപ്പെടുത്തിയിരുന്നു. ലീഗ് പുനരാരംഭിക്കുന്നതിനെപ്പറ്റി ലാ ലിഗ പ്രസിഡൻ്റോ മറ്റ് പരിശീലകരോ ഇതുവരെ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ യാവിയറിൻ്റെ വെളിപ്പെടുത്തലോടെ വീണ്ടും സ്പാനിഷ് ലീഗ് ചർച്ചകൾ സജീവമായി. അതേ സമയം, ജൂൺ 20ന് ലീഗ് പുനരാരംഭിക്കുമെന്നാണ് ലാ ലിഗ പ്രസിഡൻ്റിനെ ഉദ്ധരിച്ചുള്ള മറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Also: ലാ ലിഗ ജൂൺ 20ന് പുനരാരംഭിക്കും; ബാഴ്സലോണ താരങ്ങളുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്
ലീഗ് പുനരാരംഭിക്കുമെന്ന സൂചനകൾ ലാലിഗ അധികാരികൾ നേരത്തെ നൽകിയതിനെ തുടർന്ന് ടീമുകൾ പരിശീലനത്തിനും മറ്റും തുടക്കം കുറിച്ചിരുന്നു. ടീമുകൾ എല്ലാം കൊറോണ ടെസ്റ്റും നടത്തി. എഫ്സി ബാഴ്സലോണ താരങ്ങളിൽ ആർക്കും രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ലീഗ് പുനരാരംഭിച്ചാലും അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും കളി നടത്തുക എന്ന് നേരത്തെ ലീഗ് അധികൃതർ അറിയിച്ചിരുന്നു.
Story Highlights: messi donated half million euro covid 19 battle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here