ലോക്ക് ഡൗൺ മൂലം രാജ്യത്ത് തൊഴിൽ നഷ്ടമായത് 2.7 കോടി ആളുകൾക്ക്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രാജ്യത്ത് കോടിക്കണക്കിന് തൊഴിൽ രഹിതരെ സൃഷ്ടിച്ചതായി റിപ്പോർട്ട്. 20 നും 30 നും ഇടയിൽ പ്രായമുള്ള 2.7 കോടി പേർക്ക് ജോലി നഷ്ടമായെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎം ഐ ഇ)യുടെ സർവേ റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ മാസത്തിലാണ് ഇത്രയും പേർ തൊഴിൽരഹിതരായത്.
പിരിമിഡ് ഹൗസ് ഹോൾഡ് സർവെ പ്രകാരംം 20-24 നും ഇടയിലുള്ള പ്രായക്കാരിൽ 11 ശതമാനം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 25 മുതൽ 29 വയസ് വരെയുള്ള പ്രായക്കാരിൽ 1.4 കോടിയാളുകൾക്കും ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടമായിട്ടുണ്ടെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി റിപ്പോർട്ടിൽ പറയുന്നു.
ലോക്ക് ഡൗൺ അവസാനിച്ചിട്ടില്ലെങ്കിലും ഇളവുകൾ പ്രഖ്യാപിച്ചതുമൂലം ചില മേഖലകളിൽ തൊഴിലുകൾ പുനരാരംഭിച്ചത് തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനത്തിൽ നിന്നും 24 ശതമാനമായി കുറയാൻ സഹായിച്ചെന്നും സിഎംഐഇ വീക്കിലി റിപ്പോർട്ടിൽ പറയുന്നുണ്ട്. മേയ് 10ന് അവസാനിച്ച ആഴ്ച്ചയിലെ കണക്കാണിത്.
Story highlight: Over 2.7 crore people lost jobs in India due to lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here