ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേത്; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ ദൃഡനിശ്ചയം കൊവിഡ് ഉയർത്തുന്ന വെല്ലുവിളിയെക്കാൾ വലുതാണ്. കൊവിഡ് പോരാട്ടത്തിൽ നമ്മൾ തോൽക്കുകയോ തകരുകയോ ഇല്ല. കൊവിഡിൽ നിന്ന് രാജ്യം രക്ഷ നേടും. കൊവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയിട്ട് നാലുമാസം പൂർത്തിയായെന്നും മോദി പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനത്തിൽ ഉറ്റവർ നഷ്ടമായ എല്ലാ കുടുംബങ്ങൾക്കും പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു.ലോക്ക് ഡൗണിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

story highlights- coronavirus, narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top