റഷ്യയിലെ ആശുപത്രിയിൽ തീപിടുത്തം; അഞ്ച് കൊവിഡ് രോഗികൾ മരിച്ചു

റഷ്യയിലെ ആശുപത്രിയിൽ തീപിടുത്തം. സെന്റ്പീറ്റേഴ്സ്ബർഗിലുള്ള സെന്റ് ജോർജ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നിരവധി കൊവിഡ് രോഗികളും തീപിടുത്തത്തിൽ മരിച്ചതായാണ് വിവരം. ആശുപത്രിയിലെ ശ്വാസകോശ വെന്‍റിലേറ്റര്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായതെന്ന് റഷ്യൻ ഏമർജൻസി മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തില്‍ നിന്നുള്ള വിവരം അനുസരിച്ച് അഞ്ച് പേർ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. സെന്റ് ജോർജ് ആശുപത്രിയിൽ കൊവിഡ് രോഗികൾക്കുള്ള ചികിത്സ അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്. തീപിടുത്തത്തിന് കാരണം വെന്റിലേറ്ററുകളുടെ ഓവർലോഡാണ് എന്ന് ലോക്കൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 150 പേരെ ആശുപത്രിയിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കഴിഞ്ഞ ദിവസം മോസ്‌കോയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഒരു കൊവിഡ് രോഗി മരിച്ചിരുന്നു. 22,243 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച രാജ്യത്ത് 2116 പേർ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയിൽ 10,899 ആളുകൾക്ക് രാജ്യത്ത് രോഗം ബാധിച്ചു.
russia, hospital caught fire, five died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here