കൊവിഡ്; ബ്രിട്ടനിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു

ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മലയാളി വനിതാ ഡോക്ടർ മരിച്ചു. ഡോ. പൂർണിമാ നായർ (55) ആണ് മരിച്ചത്. ഡൽഹി മലയാളിയാണ്. സ്‌കോട്ട്‌ലന്റിലെ ഡർഹമിന് അടുത്ത് ബിഷപ് ഓക്‌ളന്റിൽ സ്‌റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിലായിരുന്നു ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നത്.

കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഒരാഴ്ചയായി ചികിത്സയിലായിരുന്നു പൂർണിമ. വെന്റിലേറ്ററിലായിരുന്നു. സംസ്‌ക്കാരം ബ്രിട്ടനിൽ വച്ച് തന്നെ ആയിരിക്കുമെന്നാണ് വിവരം. ഭർത്താവ് ശ്ലോക് ബാലുപുരി സന്ദർലാന്റ് റോയൽ ആശുപത്രിയിലെ സീനീയർ സർജനാണ്. മകൻ വരുൺ.

ബ്രിട്ടനിൽ വച്ച് കൊവിഡ് ബാധിച്ച് മരിക്കുന്ന 13ാമത്തെ മലയാളിയാണ് പൂർണിമ. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിരുന്നു. ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ജിപി സെന്റർ ഡോക്ടറും കൂടിയാണ്.

 

coronavirus, doctor died in britain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top