Advertisement

കൊവിഡിന് പിന്നാലെ എലിപ്പനിയും ഡെങ്കിപ്പനിയും; കൊല്ലത്ത് ജനം ഭീതിയിൽ

May 13, 2020
Google News 1 minute Read

കൊവിഡ് ആശങ്കക്കിടെ കൊല്ലം ജില്ലയിൽ ഭീഷണി ഉയർത്തി എലിപ്പനിയും ഡെങ്കിപ്പനിയും. ജില്ലയുടെ മലയോര മേഖലയിൽ എലിപ്പനി സ്ഥിരീകരിച്ചു. കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനിയും പടരുകയാണ്.

പത്തനാപുരത്ത് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ കുണ്ടയത്ത് രണ്ടുപേർക്കും പിറവന്തൂർ പഞ്ചായത്തിലെ പുന്നലയിൽ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. ശക്തമായ പനിയും ശരീര വേദനയുമായി പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മണ്ണും മലിന ജലവുമായുള്ള സമ്പർക്കമാവാം രോഗകാരണമെന്ന് പത്തനാപുരം മെഡിക്കൽ ഓഫീസർ ഡോക്ടർ ഹനീസ് പറഞ്ഞു.

ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോർപ്പറേഷൻ പരിധിയിലെ വാടി, കൈകുളങ്ങര എന്നിവിടങ്ങളിലും ഇടമുളയ്ക്കൽ, ഏരൂർ ഗ്രാമപഞ്ചായത്തുകളിലുമാണ്. എരൂർ പഞ്ചായത്തിലെ ഭാരതിപുരത്താണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 20 കേസുകളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശങ്ങളിൽ വേനൽ മഴ ശക്തമായി തുടരുന്നതിനാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.

read also: സംസ്ഥാനത്ത് മദ്യ വില 10 മുതൽ 35 ശതമാനം വരെ വർധിപ്പിക്കും

രോഗബാധ തടയാനായി ഡെങ്കിപ്പനി സർവൈലൻസ് ആരംഭിച്ചു. ഒപ്പം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോൺസ് ടീമിനേയും രൂപീകരിച്ചിട്ടുണ്ട്.

story highlights- coronavirus, dengue fever, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here