മൂല്യ നിർണയത്തിന് കൊണ്ടുവന്ന ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

മൂല്യനിർണയത്തിനായി കൊണ്ടു വന്ന ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
read also:റവന്യൂ റിക്കവറി ഇനത്തിൽ സംസ്ഥാനത്ത് ഏറ്റവും അധികം തുക നേടി എറണാകുളം ജില്ല
കായംകുളം എം എസ് എം കോളജിലെ അധ്യാപികയുടെ വീട്ടിൽ വച്ചാണ് ഉത്തര കടലാസുകൾ കത്തിനശിച്ചത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും കേരള സർവകലാശാലാ രജിസ്ട്രാറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബി എസ് സി രസതന്ത്രം പരീക്ഷയുടെ 38 ഉത്തര കടലാസുകളാണ് മൂല്യ നിർണയത്തിനിടയിൽ തീപിടിച്ചത്.
Story highlights-human right commission ask police inquiry answer sheet burned in kayamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here