കോട്ടയത്ത് വിദേശരാജ്യങ്ങളിൽ നിന്നും ഇതുവരെ എത്തിയത് 224 പേർ

kottayam

വിവിധ വിദേശ രാജ്യങ്ങളിൽനിന്ന് ഇതുവരെ കോട്ടയം ജില്ലയിൽ മടങ്ങിയെത്തിയത് 224 പേർ. 12 വിമാനങ്ങളിലും രണ്ട് കപ്പലുകളിലുമായാണ് ഇവർ എത്തിയത്. ഇതിൽ 64 ഗർഭിണികളും 10 വയസിന് താഴെയുള്ള 13 കുട്ടികളും ഉൾപ്പെടുന്നു.

രോഗം സ്ഥിരീകരിച്ച യുവതിയും കുട്ടിയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. പ്രസവസംബന്ധമായ ചികിത്സക്കായി ഒരു ഗർഭിണിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവരിൽ 105 പേർ സർക്കാർ സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രങ്ങളിലും 116 പേർ ഹോം ക്വാറന്റീനിലുമാണ്.

read also:ബഹ്റൈനിൽ നിന്നു വന്ന കോട്ടയം ജില്ലക്കാരിൽ ഒൻപത് പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി

അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള മൂന്നു പേർക്കും, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്കും കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും രണ്ട് പേർ ചെന്നൈയിൽ നിന്നും വന്നതാണ്.

സംസ്ഥാനത്ത് ഇതുവരെ 490 പേരാണ് കൊവിഡിൽ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 33,953 പേർ വീടുകളിലും, 494 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Story highlights-kottayam ,224 people came from foreign countriesനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More