Advertisement

ബഹ്റൈനിൽ നിന്നു വന്ന കോട്ടയം ജില്ലക്കാരിൽ ഒൻപത് പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി

May 9, 2020
Google News 2 minutes Read

ബഹ്റൈനിൽ നിന്നും ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ വന്ന കോട്ടയം ജില്ലക്കാരിൽ ഒൻപതു പേരെ ക്വാറന്റയിൻ കേന്ദ്രമായ കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്ററിൽ എത്തിച്ചു. ഇതിൽ നാലു പുരുഷൻമാരും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്നു. ഇന്നു പുലർച്ചെ 4.15നാണ് കെഎസ്ആർടിസി ബസിൽ ഇവരെ കൊണ്ടുവന്നത്.

പേരൂർ സ്വദേശി(31), മണർകാട് സ്വേദശി(28), കറുകച്ചാൽ സ്വദേശി(24), ഏറ്റുമാനൂർ സ്വദേശി(55), നീലൂർ സ്വദേശിനി(48), കടനാട് സ്വേദേശിനി(40), മറവന്തൂരുത്ത്(26), ചങ്ങാശേരി സ്വദേശിനി(24), മീനടം സ്വദേശിനി(26) എന്നിരാണ് എത്തിയത്. വൈക്കം ഡെപ്യൂട്ടി തഹസിൽദാർ പികെ രമേശനും മാഞ്ഞൂർ വില്ലേജ് ഓഫീസർ എഡി ലിൻസും ചേർന്ന് പ്രവാസികളെ സ്വീകരിച്ചു.

ഇതോടെ കോട്ടയം ജില്ലയിൽ വിദേശത്തുനിന്നെത്തി സർക്കാർ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നവരുടെ എണ്ണം 17 ആയി. ഗർഭിണികൾ ഉൾപ്പെടെ ഇളവുകൾ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവർ പൊതുസമ്പർക്കം ഒഴിവാക്കി വീടുകളിലാണ് കഴിയുന്നത്.

Story highlight: Nine of the Kottayam residents who came from Bahrain were placed under observation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here