മലപ്പുറത്ത് ബ്ലാക്ക്മാന്റെ മറവിൽ മുഖം മൂടി സംഘത്തിന്റെ മോഷണശ്രമം

മലപ്പുറത്ത് ബ്ലാക്ക്മാന്റെ മറവിൽ മുഖമൂടി സംഘത്തിന്റെ മാല മോഷ്ടിക്കൽ ശ്രമം. നിലമ്പൂർ എരഞ്ഞിമങ്ങാട് സ്വാദേശിനിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം.
എരഞ്ഞിമങ്ങാട് വേട്ടേക്കോട് വട്ടി പറമ്പത്ത് ജംഷീറിന്റെ ഭാര്യ ഷാദിയയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം യുവതിയെ അടുക്കളയിൽ നിന്ന് പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ടു പോയി. ശേഷം കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി മാലയും കമ്മലും വലിച്ചു പൊട്ടിച്ചു. കവർച്ചാ ശ്രമത്തിനിടെ യുവതി ബഹളംവച്ചതോടെ സംഘം മതിൽ ചാടി ബൈക്കിൽ രക്ഷപ്പെട്ടു. വീട്ടുകാർ പുറത്തിറങ്ങാതിരിക്കാൻ മോഷ്ടാക്കൾ തന്നെ അടുക്കള വാതിൽ പൂട്ടിയിട്ടതായും നാട്ടുകാർ പറയുന്നു
മൂന്നു ദിവസമായി പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മുഖം മൂടി ധരിച്ചത്തിയ സംഘം ആളുകൾ ബഹളംവച്ചതോടെ ഓടി രക്ഷപ്പെട്ടിരുന്നു. ബ്ലാക്ക്മാൻ എന്ന നിലയിലാണ് പ്രദേശത്ത് ദുരൂഹത പടരുന്നത്. നിലമ്പൂർ സി.ഐ ടി.എസ് ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
story highlights- black man, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here