കോട്ടയത്ത് കൊവിഡ് ബാധിച്ച രണ്ട് വയസുകാരന്റെ അമ്മയുടെ പരിശോധനാഫലം പോസിറ്റീവ്

covid19

കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ചൊവ്വാഴ്ച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടു വയസുകാരന്‍റെ അമ്മയുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഗര്‍ഭിണിയായ ഇവര്‍ നിലവില്‍ കുട്ടിക്കൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

read also:വൈറസ് പ്രതിരോധം; ജാഗ്രത തുടരണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍

മെയ് ഒന്‍പതിന് കുവൈറ്റില്‍ നിന്ന് വന്ന വിമാനത്തിലാണ് കിടങ്ങൂര്‍ സ്വദേശിനിയായ യുവതിയും കുട്ടിയും നാട്ടിലെത്തിയത്. രണ്ടു പേരുടെയും സാമ്പിള്‍ ഒരേ ദിവസമാണ് ശേഖരിച്ചത്. കുട്ടിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും യുവതിയുടെ ആദ്യ പരിശോധന അപൂര്‍ണമായതിനെ തുടര്‍ന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

story highlights- corona virus, kottyam, pregnant womanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More