Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74000 കടന്നു; 24 മണിക്കൂറിനിടെ 3525 പുതിയ കേസുകള്‍, 122 മരണം

May 13, 2020
Google News 2 minutes Read
number of covid cases in the country crossed 74,000

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74000 കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 3525 പോസിറ്റീവ് കേസുകളും 122 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 74281 ആയി. ഇതുവരെ 2415 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, 24386 പേര്‍ രോഗമുക്തരായി. ഗുജറാത്തിലും തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 20 മരണം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ജയിലുകളില്‍ കൊവിഡ് പടരുകയാണ്. കേന്ദ്രസേനയിലെ 57 ജവാന്മാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നെങ്കിലും ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. രോഗം ഭേദമാകുന്നവരുടെ നിരക്കിലും വര്‍ധനയുണ്ട്.

ഗുജറാത്തില്‍ കൊവിഡ് ബാധിതര്‍ 9000 കടന്നു. 24 മണിക്കൂറിനിടെ 29 മരണവും 364 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗുജറാത്തില്‍ ആകെ കൊവിഡ് കേസുകളുടെ എണ്ണം 9268 ആയി. 566 പേരാണ് ഇതുവരെ ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 509 പോസിറ്റീവ് കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 9227 ആയി. ഇതില്‍ 5262 പേരും ചെന്നൈയിലാണ്.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 20 മരണവും 359 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 7998 ആയി. ഡല്‍ഹിയിലെ കൊവിഡ് മരണ സംഖ്യ 106 ആയിഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍, ആഗ്ര സെന്‍ട്രല്‍ ജയിലിലെ പത്ത് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൊറാദാബാദ് ജയിലിലെ ആറ് പേര്‍ക്കും താത്കാലിക ജയിലുകളിലെ അഞ്ച് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയില്‍ 41 സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഡല്‍ഹിയില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാരും കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 13 ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബിഎസ്എഫ് അറിയിച്ചു. ഇതില്‍ പതിനൊന്ന് പേര്‍ ഡല്‍ഹിയില്‍ ജോലി ചെയ്തവരാണ്.

 

Story Highlights: number of covid cases in the country crossed 74,000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here