വിലക്ക് ലംഘിച്ച് ഹോട്ട്സ്പോട്ടിൽ ഇഫ്താർ വിരുന്ന്; 20 പേർക്കെതിരെ കേസ്

police

കൊവിഡ് ഹോട്ട്‌സ്‌പോട്ടായ വയനാട് നെന്മേനി പഞ്ചായത്തില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. 20 പേർക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയമം അടക്കം ഇവർക്കെതിരെ ചുമത്തി.

read also:മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ അശ്ലീല വാക്കുകൾ എഴുതി ചേർത്തു; യുവാവിനെതിരെ കേസ്

നെന്മേനിയിൽ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോ​​ഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശം. വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

Story highlights-police take case against 20 for lock down violation in wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top