മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ അശ്ലീല വാക്കുകൾ എഴുതി ചേർത്തു; യുവാവിനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ അശ്ലീല വാക്കുകൾ എഴുതി ചേർത്ത യുവാവിനെതിരെ കേസ്. കോഴിക്കോട് ബേപ്പൂർ സ്വദേശിയും അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറുമായ അസ്താബ് അന്‍വറി(26)നെതിരെയാണ് കേസെടുത്തത്.

അബുദാബിയില്‍ നിന്നാണ് യുവാവ് അശ്ലീലവാക്കുകള്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ തിരുവനന്തപുരം സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പരാതി കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജിന് കൈമാറി. ചേവായൂര്‍ എസ്.ഐ. കെ. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

read also: ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയ്ക്ക് നേരെ അശ്ലീല സന്ദേശം; വിദ്യാർത്ഥികൾ പിടിയിൽ

ഡിസംബറിലാണ് വിദേശത്ത് ജോലികിട്ടിപ്പോയത്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുനിന്ന് സൈബര്‍സെല്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.

story highlights- pinarayi vijayan, case against youth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top