ആരോഗ്യ സേതു ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്രം; നാല് മണിക്കൂറിനുള്ളിൽ ഹാക്ക് ചെയ്ത് ബാംഗ്ലൂർ പ്രോഗ്രാമർ

കൊവിഡ് രോഗികളെ നിരീക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ലെന്ന ഫ്രഞ്ച് ഹാക്കർ റോബർട്ട് ബാപ്റ്റിസ്റ്റിൻ്റെ ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആപ്പ് സുരക്ഷിതമാണെന്നും ഹാക്ക് ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം മറുപടി നൽകി. എന്നാൽ, ബാംഗ്ലൂരിലെ ഒരു പ്രോഗ്രാമർ നാല് മണിക്കൂറുകൾക്കുള്ളിൽ ആരോഗ്യ സേതു ആപ്പ് ഹാക്ക് ചെയ്തിരിക്കുകയാണ്.
Read Also: ആരോഗ്യ സേതു ആപ്പിനെതിരായ ഹർജിയിൽ ഇടക്കാല ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി
ബസ്ഫീഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബാംഗ്ലൂരിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജെയ് ആണ് ആപ്പിൻ്റെ സുരക്ഷ വീണ്ടും ചോദ്യ ചിഹ്നമാക്കിയത്. നാല് മണിക്കൂറുകൾക്കുള്ളിൽ തനിക്ക് ആപ്പ് ഹാക്ക് ചെയ്യാൻ സാധിച്ചു എന്ന് ജെയ് പറഞ്ഞതായി ബസ്ഫീഡ് റിപ്പോർട്ട് ചെയ്യുന്നു. “ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടത് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം എനിക്ക് ഇഷ്ടപ്പെട്ടില്ല. എൻ്റെ ഫോണിൽ അതെങ്ങനെ ഇൻസ്റ്റാൾ ചെയ്യാതിരിക്കാം എന്ന് ഞാൻ ചിന്തിച്ചു.”-ജെയ് പറഞ്ഞതായി ബസ്ഫീഡ് റിപ്പോർട്ട് ചെയ്തു.
Read Also: ആരോഗ്യ സേതു ആപ്പ് സുരക്ഷിതമല്ല; വിവര ചോർച്ചയ്ക്ക് തെളിവ് പുറത്തുവിട്ട് ഹാക്കർ
ശനിയാഴ്ച രാവിലെ 9 മണിക്കാന് ജെയ് ഹാക്കിംഗ് ആരംഭിച്ചത്. യൂസർമാർ മൊബൈൽ ഫോൺ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യേണ്ട രജിസ്ട്രേഷൻ പേജ് വിജയകരമായി ഇയാൾ മറികടന്നു. തുടർന്ന് പേരും മറ്റ് സ്വകാര്യ വിവരങ്ങളും കൊവിഡ് 19 ലക്ഷണങ്ങളുമൊക്കെ രേഖപ്പെടുത്തേണ്ട പേജും ഹാക്ക് ചെയ്തു. ആപ്പ് പെർമിഷനുകളും ഇയാൾ മറികടന്നു. ഒരു മണിയോടെ ഹാക്കിംഗ് പൂർത്തിയായി. ഒരു വിവവും നൽകാതെ തന്നെ ആപ്പ് ഇയാളിൽ നിന്ന് രോഗബാധക്ക് സാധ്യതയില്ല എന്നറിയിക്കുന്ന ഗ്രീൻ ബാഡ്ജ് നൽകി.
കഴിഞ്ഞ ദിവസം, ആപ്പ് ഉപയോഗിക്കുന്ന 90 മില്യൺ വരുന്ന ജനവിഭാഗത്തിന്റെ വിവരങ്ങൾ അപകടത്തിലാണെന്ന് റോബർട്ട് ബാപ്റ്റിസ്റ്റ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവരടക്കം രാജ്യത്തെ തന്ത്രപ്രധാന മേഖലയിലെ 11 പേർ അസുഖ ബാധിതരാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേർ, ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്‌സിലെ രണ്ട് പേർ, പാർലമെന്റിലെ ഒരാൾ, ആഭ്യന്തരമന്ത്രാലയത്തിലെ മൂന്ന് പേർ എന്നിവർക്ക് രോഗബാധയുണ്ടെന്നും ഇയാൾ ട്വിറ്ററിലൂടെ പറഞ്ഞു.
Story Highlights: aarogya setu app hacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here