സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020 – 21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണ്. ഈ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രവേശനം നല്‍കും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്തവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ട എസ്‌സി, എസ്ടി വിഭാഗത്തിലെ കുട്ടികള്‍, മലയോര മേഖലകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഗോത്രമേഖലയിലെ കുട്ടികള്‍, തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിഭാഗക്കാര്‍ക്കുവേണ്ടി 200 കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. ഇരുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് ഇത് നടപ്പാക്കുക.
അധിക പഠനസാമഗ്രികള്‍, മാതൃകാപരീക്ഷാ ചോദ്യപേപ്പറുകള്‍, പഠന സഹായികള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വിതരണം ചെയ്യും. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍പ്പെട്ട പൊതുപരീക്ഷ എഴുതുന്ന കുട്ടികള്‍ക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചു
എംഎസ്എംഇകളുടെ പുനരുജ്ജീവനത്തിന് 3,434 കോടി രൂപയുടെ പ്രത്യേക പാക്കേജ്: മുഖ്യമന്ത്രി
വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗപ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്: മുഖ്യമന്ത്രി
Story Highlights: school opening, coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here