കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വ്യക്തമായ പദ്ധതിയൊരുക്കണം: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വ്യക്തമായ പദ്ധതിയൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുകിട വ്യവസായ സംരംഭകരെ സംബന്ധിച്ചടത്തോളം ലോക്ക്ഡൗണ്‍ വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. നിലവിലുള്ള വായ്പയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കുക, പലിശ ഈ കാലയളവില്‍ ഒഴിവാക്കുക, പുതിയ വായ്പ അനുവദിക്കുക എന്നി ആവശ്യങ്ങളാണ് ചെറുകിട വ്യവസായ സംരംഭകര്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ അവര്‍ ഉന്നയിച്ചിട്ടുള്ളത്. ഈ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ പ്രഖ്യാപിച്ച കേന്ദ്ര പാക്കേജില്‍ പുതിയ വായ്പ അനുവദിക്കുക എന്ന ആവശ്യം പരിഗണിച്ചിട്ടുള്ളൂ. അതുതന്നെ ബാങ്കുകള്‍ കനിഞ്ഞാല്‍ മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളൂ. എന്നാല്‍, മോറട്ടോറിയ കാലത്ത് പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാന്‍ തയാറായിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ നിന്ന് പണം നല്‍കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജില്‍ കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ നിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരണെമന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
central government make clear plan to help states financially cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here