ചെന്നൈയിൽ നിന്നെത്തിയവർക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നില്ല; തൃശ്ശൂരിൽ ബിജെപി പ്രതിഷേധം

bjp

കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നു തൃശ്ശൂരിൽ എത്തിയ ഏഴ് പേർക്ക് ക്വാറന്റീൻ സൗകര്യമൊരുക്കുന്നില്ലെന്ന് കാണിച്ച് ബിജെപി പ്രതിഷേധം. റെഡ് സോണിൽ നിന്നെത്തിയ ഏഴ് പേര് താമസിച്ചിരുന്നത് 2 മുറികൾക്കുള്ളിൽ ആയിരുന്നു. ഏഴ് പേരെയും ആരോഗ്യവകുപ്പ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലേക്ക് മാറ്റി.

തൃശ്ശൂർ കിഴക്കേ കോട്ടക്ക് സമീപമുള്ള ഫ്ലാറ്റിന് മുന്നിലാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. റെഡ് സോണിൽ നിന്നെത്തിയ ഏഴ് തമിഴ് നാട് സ്വദേശികൾ ഫ്ലാറ്റിൽ ഉണ്ടെന്നു അറിയിച്ചിട്ടും ജില്ലാ ഭരണ കൂടവും ആരോഗ്യവകുപ്പും നടപടി കൈക്കൊള്ളുന്നില്ലെന്നു കാണിച്ചായിരുന്നു കുത്തിയിരിപ്പ് സമരം.

read also:തമിഴ്‌നാട്ടിൽ സ്ഥിതി രൂക്ഷം; കൊവിഡ് സ്ഥിരീകരിച്ച 669ൽ 509 പേരും ചെന്നൈലുള്ളവർ

സമരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഏഴ് പേർക്ക് ക്വാറന്റീനിൽ താമസിക്കാൻ ഫ്ലാറ്റിൽ മതിയായ സൗകര്യമില്ലെന്നു കണ്ടെത്തി. രണ്ട് ദിവസങ്ങളിലായി തൃശ്ശൂരിൽ എത്തിയ എഴുപേരിൽ ചിലർക്ക് പാസില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഏഴുപേരെയും എളംതിരുത്തിയിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. പാസില്ലാതെ അതിർത്തി കടന്നെത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും.

Story highlights-Bjp, protest, thrissurനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More