വയനാട്ടിൽ രണ്ട് പൊലീസുകാർക്ക് കൊവിഡ്; ജില്ല അതീവ ജാഗ്രതയിൽ

വയനാട്ടിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയിൽ. മാനന്തവാടി ഡിവൈഎസ്പി ഉൾപ്പെടെ ജില്ലയിലെ അൻപതോളം പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. പ്രത്യേക സാഹചര്യത്തിൽ സുൽത്താൻ ബത്തേരി, മാനന്തവാടി കോടതികൾ താത്ക്കാലികമായി അടച്ചു.
മാനന്തവാടി സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരോടും നിലവിൽ ക്വാറൻറീനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബത്തേരി സ്റ്റേഷനിലെ സിഐയും രണ്ട് എസ് ഐമാരുൾപ്പെടെ ഇരുപതോളം പൊലീസുകാരും നിലവിൽ നിരീക്ഷണത്തിലാണ്. പൊലീസുകാർക്ക് രോഗം പടർന്ന കമ്മന സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറായാലേ കൂടുതൽ സമ്പർക്ക പട്ടിക എടുക്കാനാകൂ.
read also:രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ 78000 കടന്നു; മരണം 2500 കടന്നു
ജില്ലയിലെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും. നിലവിൽ മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് പ്രവേശനം പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെ ജില്ലയിലെ രോഗവ്യാപനത്തിന് കാരണം ജില്ലാ ഭരണകൂടത്തിൻ്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ എൽഡിഎഫ് നേതാക്കൾ രംഗത്തെത്തി. വാർത്താ സമ്മേളന ജാഡ കൊണ്ട് ജാഗ്രതയാകില്ലെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കാത്തതാണ് ജില്ലക്ക് വിനയായതെന്നും എൽഡിഎഫ് കൺവീനർ കെ വി മോഹനൻ വിമർശനമുന്നയിച്ചു.
Story highlights-Covid 19 positive, 2 police officers ,wayanadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here