ഇടുക്കിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് കരുണാപുരം സ്വദേശി ബേക്കറി ഉടമയ്ക്ക്

covid test

ഇടുക്കിയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് കരുണാപുരം സ്വദേശി ബേക്കറി ഉടമയ്ക്ക്. ഇദ്ദേഹത്തിന് ഏവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല. റാന്റം പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗിയെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റും.

read also:സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി
അതേസമയം, സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കും, പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം ഭേദമായത് മൂന്നുപേര്‍ക്കാണ്. രോഗം ഭേദമായവരില്‍ രണ്ടുപേര്‍ കൊല്ലം സ്വദേശികളാണ്. കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ക്കും രോഗം ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Story highlights-covid confirmed, bakery owner from Karunapuram idukkiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More