അടിസ്ഥാന വേതനം എല്ലാ തൊഴിലാളികള്‍ക്കും ഉറപ്പാക്കും: കേന്ദ്രധനമന്ത്രി

തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൊവിഡ് 19 പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭ് യാന്‍ പാക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രധനമന്ത്രി.
തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തും. അടിസ്ഥാന വേതനം എല്ലാ തൊഴിലാളികള്‍ക്കും ഉറപ്പാക്കും. വേതനത്തില്‍ പ്രാദേശിക വ്യതിയാനം ഒഴിവാക്കും. രാജ്യത്തിന്റെ ഏത് കോണിലും തൊഴിലാളിക്ക് മിനിമം വേതനം ഉറപ്പാക്കും. അപ്പോയ്ന്‍മെന്റ് ലെറ്റര്‍ എല്ലാവര്‍ക്കും ഒറപ്പാക്കും. എല്ലാ തൊഴിലാളിക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. 10 ല്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി നല്‍കുന്ന സംരംഭങ്ങളില്‍ ഇഎസ്‌ഐ ആനുകൂല്യം നിര്‍ബന്ധമാക്കണം. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എല്ലാവര്‍ക്കും ഉറപ്പാക്കും. എല്ലാ തൊഴിലിടങ്ങളും സ്ത്രീകള്‍ക്കായി തുറന്നു നല്‍കും. സ്ത്രീ സുരക്ഷ ഉറപ്പാക്കും.
കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ തൊഴിലുറപ്പ് പദ്ധതികള്‍ ഉറപ്പാക്കും. 1.87 ലക്ഷം ഗ്രാമപഞ്ചായത്തുകളെ തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നു. 202 രൂപയായി തൊഴിലുറപ്പ് വേതനം ഉയര്‍ത്താന്‍ സാധിച്ചു. മണ്‍സൂണ്‍ കാലത്തും തൊഴിലുറപ്പ് പദ്ധതിയുമായി മുന്നോട്ടുപോകണമെന്നും ധനമന്ത്രി പറഞ്ഞു.
Story Highlights: basic wages for all workers, atmanirbhar abhiyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here