സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചു

kerala decides to open beverage shops

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചതായി മന്ത്രി ടിപി രാമകൃഷ്ണൻ അറിയിച്ചു. എന്നാൽ എന്ന് തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

മൊത്തം 301 ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഒന്നിച്ച് തുറക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക. തിരക്ക് ഒഴിവാക്കാനുള്ള പ്രായോഗിക നടപടികൾ ആലോചിക്കുകയാണ്. ഓൺലൈൻ ബുക്കിംഗ് വഴി ഓർഡർ സ്വീകരിച്ച് ഔട്ട്‌ലെറ്റ് വഴി മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിന് ശേഷമേ എന്ന് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കൂ എന്ന കാര്യത്തിൽ തീരുമാനമാകൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രളയസമയത്തും മദ്യത്തിന്റെ വില വർധിപ്പിച്ച് വരുമാനം കണ്ടെത്താൻ സർക്കാർ ശ്രമിച്ചിരുന്നു. എക്‌സൈസ് നികുതി വർധിപ്പിച്ചുകൊണ്ടായിരുന്നു അന്നത്തെ വിലക്കയറ്റം. നൂറ് ദിവസത്തിന് ശേഷം സർക്കാർ അത് റദ്ദ് ചെയ്തിരുന്നു. ഇന്ന് കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് മദ്യവില വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.

ബാർ ഹോട്ടലുകളിൽ പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചും മദ്യവിൽപന നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഇവിടെയൊന്നും ഇരുന്ന് മദ്യം കുടിക്കാൻ അനുവദിക്കില്ല. പാഴ്‌സലായി വാങ്ങേണ്ട സൗകര്യമാകും ഒരുക്കുക. ബിവറേജ് കോർപറേഷന്റെ വിലയാകണം ബാർ ഹോട്ടലിലും ഈടാക്കേണ്ടത്.

Story Highlights- kerala decides to open beverage shops

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top