മാനന്തവാടി പൊലീസ് സ്റ്റേഷന്റെ ചുമതല താത്കാലികമായി വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറി

police station

മൂന്ന് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച മാനന്തവാടി പൊലീസ് സ്റ്റേഷന്റെ താത്കാലിക ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കൈമാറി. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് നടപടി. മാനന്തവാടി സബ് ഡിവിഷൻ ചുമതല വയനാട് അഡിഷണൽ എസ്പിക്ക് നൽകി. പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സേന നിർഭയം തുടരുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഇരുപത്തിനാല് പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്. അതിൽ പതിനെട്ടുപേരുടെ ഫലം ലഭ്യമായതിൽ മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേരുടെ ഫലം ലഭിക്കാനുണ്ട്. സ്രവം നൽകിയ പൊലീസുകാരും ഡ്യൂട്ടി റസ്റ്റിൽ ഉണ്ടായിരുന്നവരോടുംവീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു.ഇന്നലെ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ സമീപത്തെ ലോഡ്ജുകളിലും റിസോർട്ടുകളിലും നിരീക്ഷണത്തിലാണ്.ഈ പശ്ചാത്തലത്തിലാണ് സ്റ്റേഷന്റെ താത്കാലിക ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയത്.

മാനന്തവാടി സബ് ഡിവിഷന്റെ ചുമതല വയനാട് അഡിഷണൽ എസ്പിക്ക് നൽകിയതിനാൽ സ്റ്റേഷനിലെ വയർലെസ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ സമീപത്തെ എസ്.എം.എസ് ഡിവൈ.എസ്.പി ഓഫീസിൽ നിന്ന് പ്രവർത്തിപ്പിക്കും.മാനന്തവാടി സ്റ്റേഷൻ പരിധിയിലെ ഹോട്‌സ്‌പോട്ടിലെ പ്രതിരോധ പ്രവർത്തനങ്ങൾ സബ് ഡിവിഷനിലെ മറ്റ് സ്റ്റേഷനുകളിലെ പൊലീസുകാരെ നിയോഗിച്ചാണ് നടപ്പിലാക്കുന്നത്. മാനന്തവാടി പെ3ലീസ് സ്റ്റേഷനിൽ നേരിട്ട് സന്ദർശനം നടത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഡിജിപി പറഞ്ഞു.

read also:വുഹാനിൽ 11 ദശലക്ഷം ആളുകളിൽ കൊവിഡ് പരിശോധന

മൂന്ന് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് സേനാംഗങ്ങൾ ജാഗ്രതയോടെ ഒത്തൊരുമിച്ചു ശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.

Story highlights-manathavadi station charge transfered temporarily vellamunda s h o

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top