Advertisement

കൊല്ലം കൊവിഡ് മുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ ഫലം നെ​ഗറ്റീവ്

May 14, 2020
Google News 1 minute Read
covid test

കൊല്ലം ജില്ല കൊവിഡ് മുക്തമായി. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ കൂടി പരിശോധനാ ഫലം​ നെഗറ്റീവായി. ഇതോടെ ഇന്നലെ രോഗം ഭേദമായ ഒരാൾ ഉൾപ്പടെ മൂന്നുപേർ ഇന്ന്​ ആശുപത്രിവിടും.

കൊല്ലത്ത് ആദ്യം രോഗം സ്​ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ ബന്ധുവായ വീട്ടമ്മയാണ്​ ഇന്ന്​ കൊവിഡ്​ നെഗറ്റീവായതിൽ ഒന്ന്​​. 44 ദിവസമായി ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മാർച്ച്​ 31 നാണ്​ ഇവർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. മുംബൈയിൽ നിന്ന്​ മടങ്ങിയെത്തിയ ശേഷം കൊവിഡ്​ സ്​ഥിരീകരിച്ച ഒരു യുവതിയുടെയും പരിശോധന ഫലം നെഗറ്റീവായി. ഏപ്രിൽ രണ്ടിനായിരുന്നു ഇവർക്ക്​ രോഗം സ്​ഥിരീകരിച്ചത്​.

read also:കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട്

19 പേർക്കാണ്​ ജില്ലയിൽ ഇതുവരെ കൊവിഡ്​ സ്​ഥിരീകരിച്ചത്​. ജില്ലയിൽ നാലുപേർ മാത്രമാണ്​ ഇനി ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 19 സാമ്പിളുകളുടെയും ഫലം വരാനുണ്ട്​.

Story highlights- coronavirus, kollam, parippally medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here