മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുമെന്നാണ് കരുതിയിരുന്നത്’; 2017 ലേല സമയം ഓർമിച്ച് റാഷിദ് ഖാൻ

തന്നെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുമെന്നാണ് കരുതിയിരുന്നതെന്ന് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ താൻ ജയവർധനയെയും സംഗക്കാരയെയും പുറത്താക്കിയിരുന്നു എന്നും അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യൻസ് തന്നെ ലേലം വിളിച്ച് സ്വന്തമാക്കുമെന്ന് സഹോദരൻ പറഞ്ഞിരുന്നു എന്നുമാണ് റാഷിദ് പറഞ്ഞത്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ആയിരുന്നു റാഷിദിൻ്റെ വെളിപ്പെടുത്തൽ.
Young Rashid Khan is a brilliant bowler…hope the #IPL teams are watching. #AFG #WT20
— Aakash Chopra (@cricketaakash) March 17, 2016
“ഐപിഎല്ലില്‍ കളിക്കുക എന്ന ലക്ഷ്യം ആ സമയത്ത് എന്റെ മനസില്‍ ഇല്ലായിരുന്നു. പക്ഷേ, ഇന്ത്യയില്‍ 2016ടി-20 ലോകകപ്പ് നടക്കുന്ന സമയത്ത് ആകാശ് ചോപ്ര ഒരു ട്വീറ്റ് ചെയ്തിരുന്നു. ഏതെങ്കിലും ടീമിന് ലെഗ് സ്പിന്നറെ വേണമെങ്കില്‍ റാഷിദ് ഖാന്‍ ഇവിടെയുണ്ട് എന്നായിരുന്നു അത്. 2017ൽ മൈക്കല്‍ വോയും എന്നെപ്പറ്റി ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള റാഷിദ് ഖാനെ മറക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഈ രണ്ട് ട്വീറ്റും ഞാന്‍ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. എല്ലാ ദിവസവും ഞാൻ അതെടുത്ത് നോക്കാറുണ്ടായിരുന്നു. 2017 ഐപിഎല്‍ ലേലം നടക്കുമ്പോള്‍ ഞാന്‍ സിംബാബ്‌വെയിലായിരുന്നു. അവിടെ പുലര്‍ച്ചെ അഞ്ച് മണി സമയത്താണ് ഇന്ത്യയിൽ ലേലം. ഇമ്രാന്‍ താഹിര്‍ അണ്‍സോള്‍ഡ് ആയതോടെ എനിക്ക് ആശങ്കയായി. താഹിറിനെ പോലെ ഒരാളെ വാങ്ങാത്ത ടീമുകൾ എന്നെ എങ്ങനെ വാങ്ങുമെന്നായിരുന്നു എൻ്റെ ചിന്ത. ഈ സമയം എന്റെ സഹോദരന്‍ എനിക്ക് മെസേജ് അയച്ചു. മുംബൈ ഇന്ത്യന്‍സിലേക്ക് മഹേല ജയവര്‍ധനെ എന്നെ തെരഞ്ഞെടുക്കും എന്നായിരുന്നു അദ്ദേഹത്തിൻ്റെ. കാരണം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ അദ്ദേഹത്തെയും സംഗക്കാരയേയും ഞാന്‍ പുറത്താക്കിയിരുന്നു.”- റാഷിദ് ഖാൻ പറഞ്ഞു.
read also:’ശരിക്കും എന്തായിരുന്നു നിങ്ങളുടെ പ്ലാൻ?’സെലക്ഷൻ കമ്മറ്റിക്കെതിരെ വിമർശനവുമായി യുവരാജ് സിംഗ്
Dont forget Rashid from Afghanistan 🇦🇫 https://t.co/Mc1h5jYn00
— Michael Vaughan (@MichaelVaughan) June 18, 2017
ലേലത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദാണ് റാഷിദിനെ ടീമിൽ എടുത്തത്. കഴിഞ്ഞ മൂന്ന് സീസണുകളായി ടീമിലെ അവിഭാജ്യ ഘടകമാണ് അദ്ദേഹം.
Story highlights-Rashid khan, mumbai indians, sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here