‘ശരിക്കും എന്തായിരുന്നു നിങ്ങളുടെ പ്ലാൻ?’; സെലക്ഷൻ കമ്മറ്റിക്കെതിരെ വിമർശനവുമായി യുവരാജ് സിംഗ്

എംഎസ്കെ പ്രസാദ് തലവനായ മുൻ ഇന്ത്യൻ സെലക്ഷൻ കമ്മറ്റിക്കെതിരെ വിമർശനവുമായി യുവരാജ് സിംഗ്. ലോകകപ്പിന് തൊട്ടുമുന്‍പ് ന്യൂസിലാന്‍ഡില്‍ 90 റണ്‍സ് നേടിയ റായിഡുവിനെ 2019 ലോകകപ്പിൽ നിന്ന് എന്തിനാണ് സെലക്ടര്‍മാര്‍ ഒഴിവാക്കിയതെന്നായിരുന്നു യുവിയുടെ ചോദ്യം. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് സിംഗ് സെലക്ടർമാർക്കെതിരെ രംഗത്തെത്തിയത്.
‘2019ല്‍ മധ്യനിരയില്‍ നിങ്ങളുടെ പ്ലാന്‍ എന്തായിരുന്നു? നാലാം സ്ഥാനത്തേക്ക് നിങ്ങൾ വിജയ് ശങ്കറെ തെരഞ്ഞെടുത്തു. പിന്നെ വിജയിയെ മാറ്റി റിഷഭ് പന്തിനെ കൊണ്ടുവന്നു. ലോകകപ്പിന് മുന്‍പ് നാലഞ്ച് മത്സരങ്ങള്‍ കളിച്ച അനുഭവ സമ്പത്ത് മാത്രമാണ് ഇവര്‍ക്കുള്ളത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കളിച്ച പരിചയസമ്പത്തില്ല. എന്നിട്ട് നിങ്ങളവരെ വിമര്‍ശിക്കുന്നു. റായിഡു ന്യൂസീലന്‍ഡില്‍ 90 റണ്‍സ് നേടിയിട്ടും ലോകകപ്പിന് തൊട്ടുമുന്‍പ് അയാളെ ഒഴിവാക്കി. ന്യൂസീലൻഡിനെതിരായ ഇന്നിംഗ്സിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഇന്നിങ്‌സില്‍ റായിഡു പരാജയപ്പെട്ടു. ഐപിഎല്ലിലും റായിഡുവിന് മികവ് കാണിക്കാനായില്ല. ഇതോടെ റായുഡുവിനെ ഒഴിവാക്കി. നാലഞ്ച് കളിയുടെ പരിചയം മാത്രമുള്ള കളിക്കാരുമായി ലോകകപ്പിന് പോവാനാവില്ല. ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റിന് മുന്‍പ് ചിന്തിച്ച് വേണം ടീമിനെ തയ്യാറാക്കാന്‍.’- യുവി പറഞ്ഞു.
read also:സ്വന്തം ഭക്ഷണപൊതി വഴിപോക്കന് നൽകി പൊലീസ്; കയ്യടിച്ച് യുവരാജ് സിംഗ്
2019 ലോകകപ്പ് ടീമിൽ നിന്ന് അമ്പാട്ടി റായുഡുവിനെ മാറ്റി വിജയ് ശങ്കറെ തിരഞ്ഞെടുത്തത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. റായുഡു ട്വിറ്ററിലൂടെ പരസ്യമായി സെലക്ഷൻ കമ്മറ്റിയെ വിമർശിച്ചു. പിന്നീട് വിരമിക്കൽ പ്രഖ്യാപിച്ച താരം തീരുമാനം തിരുത്തി തിരികെ എത്തി. ലോകകപ്പിനു ശേഷം വിജയ് ശങ്കർ ഇതുവരെ ടീമിൽ കളിച്ചിട്ടില്ല. അതും സെലക്ഷൻ കമ്മറ്റിക്കെതിരെ ഉയരുന്ന വിമർശനങ്ങളാണ്.
Story highlights-yuvraj singh,ambatti rayudu, bcci selection committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here