Advertisement

സംസ്ഥാന വികസനത്തിന് പുതിയ വഴി; ട്വന്റിഫോര്‍ വെബ്ബിനാര്‍ ഇന്ന് രാത്രി ഏഴിന്

May 14, 2020
Google News 1 minute Read
24 webinar

സംസ്ഥാന വികസനത്തിന് പുതിയ ആശയങ്ങള്‍ രൂപീകരിക്കുന്നതിനായി ട്വന്റിഫോര്‍ നടത്തിയ വെബ്ബിനാര്‍ ഇന്ന് രാത്രി ഏഴിന് സംപ്രേഷണം ചെയ്യും. സംസ്ഥാന വികസനത്തിന് വഴി തേടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ വ്യവസായ പ്രമുഖരും, സാമ്പത്തിക വിദഗ്ധരും, സംരംഭകരും പങ്കെടുത്തു. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് ചര്‍ച്ച നയിച്ചത്.

പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ കെ എന്‍ ഹരിലാല്‍, കല്ല്യാണ്‍ സില്‍ക്ക്‌സ് എംഡി ടി എസ് പട്ടാഭിരാമന്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ്, നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി സുരേഷ് കുമാര്‍ എന്നിവര്‍ വെബ്ബിനാറില്‍ പങ്കെടുത്തു. ഇന്ന് രാത്രി ഏഴ് മണിക്ക് ട്വന്റിഫോറിന്റെ സോഷ്യല്‍മീഡിയാ പേജുകളിലൂടെ വെബ്ബിനാര്‍ കാണാം.

Story Highlights: 24 news, 24 Webinar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here