കെ എം ഷാജിക്കെതിരായ കോഴ ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു

km Shaji

കെ.എം ഷാജി എം.എൽ.എക്കെതിരായ കോഴ ആരോപണത്തിൽ വിജിലൻസ് പരാതിക്കാരുടെ മൊഴിയെടുത്തു. സി.പി.ഐ.എം നേതാവ് കെ പത്മനാഭൻ , മുൻ ലീഗ് നേതാവ് നൗഷാദ് പൂതപ്പാറ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പരാതിക്കാർ പറഞ്ഞു.

അഴീക്കോട് സ്കൂളിന് ഹയർ സെക്കൻഡറി അനുവദിക്കാൻ സ്ഥലം എം.എൽ.എ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലൻസ് പരാതിക്കാരുടെ മൊഴിയെടുത്തത്. ഷാജിക്കെതിരെ കേസെടുത്ത് ഒരു മാസത്തിന് ശേഷമാണ് അന്വേഷണം തുടങ്ങിയത്. വിജിലൻസിന് പരാതി നൽകിയ സി.പി.ഐ.എം നേതാവ് കെ പത്മനാഭനെയും മുസ്ലീം ലീഗിനുള്ളിൽ പരാതി നൽകിയ മുൻ ലീഗ് നേതാവ് നൗഷാദ് പൂതപ്പാറയുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്. കണ്ണൂർ വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. പരാതിയിൽ ഉറച്ച് നിൽക്കുന്നതായി കെ. പത്മനാഭനും പാർട്ടി നേതൃത്വത്തിന് നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് നൗഷാദ് പൂതപ്പാറയും മൊഴി നൽകി.

read also:ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് അറസ്റ്റ് ചെയ്തത് 1667 പേരെ

ലോക്ക് ഡൗണായതിനാലാണ് അന്വേഷണം തുടങ്ങാൻ വൈകിയത്. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെ മൊഴി അടുത്ത ഘട്ടത്തിൽ രേഖപ്പെടുത്തും. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈഎസ്പി വി മധുസൂദനൻ ഈ മാസം സർവീസിൽ നിന്ന് വിരമിക്കും.

story highlights- k m shaji, vigilance, bribeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More