ജിദ്ദയിൽ നിന്ന് 152 പ്രവാസി മലയാളികൾ കൂടി നെടുമ്പാശേരിയിൽ മടങ്ങിയെത്തി

ജിദ്ദയിൽ നിന്നുള്ള 152 പ്രവാസി മലയാളികൾ കൂടി നെടുമ്പാശേരിയിൽ മടങ്ങിയെത്തി. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ എഐ 960 നമ്പർ വിമാനത്തിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ജിദ്ദയിൽ നിന്നുള്ള സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.

മടങ്ങിയെത്തിയ സംഘത്തിൽ മൂന്ന് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടുന്നുണ്ട്. ഗർഭിണികൾ 37, അടിയന്തിര ചികിത്സ ആവശ്യമായവർ 31, ജോലി നഷ്ടപ്പെട്ടവർ 40, വിസിറ്റിംഗ് വിസയിൽ സൗദിയിലേക്ക് പോയവർ 41 എന്നിങ്ങനെയാണ് മടങ്ങിയെത്തിയ സംഘത്തിലെ യാത്രക്കാർ. സംസ്ഥാനത്തെ 12 ജില്ലകളിൽ നിന്നുള്ള പ്രവാസികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആലപ്പുഴ 12, എറണാകുളം 25, ഇടുക്കി 6, കണ്ണൂർ 2, കൊല്ലം 14, കോട്ടയം 28, മലപ്പുറം 13, പാലക്കാട് 5, പത്തനംതിട്ട 19, തിരുവനന്തപുരം 9, തൃശ്ശൂർ 7, വയനാട് 3 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാർ.

പരിശോധനകൾ പൂർത്തിയാക്കിയ ശേഷം എറണാകുളം ജില്ലയിൽ നിന്നുള്ളവരെ കളമശേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ അതാത് ജില്ലകളിലേക്കും കൊണ്ടുപോയി. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവരെ വീടുകളിലേക്ക് പോകാൻ അനുവദിച്ചു. ഇവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയും.

Story Highlights- 152 jeddah expats reached kochiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More