സംസ്ഥാനത്ത് പതിനാറ് പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്ന് പതിനാറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് അഞ്ച്, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ട്, കൊല്ലം കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആർക്കും രോഗമുക്തിയില്ല.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. നാല് പേർ തമിഴ്‌നാട്ടിൽ നിന്നും രണ്ട് പേർ മുംബൈയിൽ നിന്നെത്തിയവരുമാണ്. മൂന്ന് പേർക്ക് സമ്പർത്തക്കിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 576 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 80 പേർ നിലവിൽ ചികിത്സയിലുണ്ട്. 48,825 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്.
read also: ലോക്ക് ഡൗണ്‍ ഇളവു ലഭിച്ചാല്‍ ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഗതാഗതവകുപ്പ്
കൊവിഡ് ലക്ഷണങ്ങളോട് 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളോടെ എറ്റവും അധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്. 36 പേരെ ഇത്തരത്തിൽ നിരീക്ഷണത്തിലാക്കി. കോഴിക്കോട് നിന്ന് പതിനേഴ് പേരെയും കാസർഗോഡ് നിന്ന് 16 പേരെയും നിരീക്ഷണത്തിലാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
story highlights- coronavirus, pinarayi vijayan press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here