യുവ സംവിധായകൻ അരുൺ പ്രശാന്ത് വാഹനാപകടത്തിൽ മരിച്ചു

യുവ സംവിധായകൻ എ വി അരുൺ പ്രശാന്ത് വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ മേട്ടുപാളയത്ത് വച്ചാണ് അപകടം. അരുൺ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിയ്ക്കുകയായിരുന്നു.


അണ്ണൂർ സ്വദേശിയായ അരുൺ സംവിധായകൻ ശങ്കറിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. നടൻ ജി.വി. പ്രകാശ് കുമാറിനെ നായകനാക്കി 4 ജി എന്ന സിനിമയാണ് അരുൺ ആദ്യമായി സംവിധാനം ചെയ്തത്.
2016ൽ ചിത്രീകരണം തുടങ്ങിയ സിനിമ പല സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടു പോയി. ആദ്യ സിനിമ റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് അരുണിന്റെ അപ്രതീക്ഷിതമായ വേർപാട്. വേൽരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന സിനിമയിൽ ഗായത്രി സുരേഷും സതീഷും പ്രധാന കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

read also: നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു

story highlights- accident, director a v arun prashanth, director shankar, 4 Gനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More