കാസര്‍ഗോഡ് അതിര്‍ത്തിയിലെ ഊടുവഴികളില്‍ പരിശോധന ശക്തം: 34 സ്ഥലങ്ങളില്‍ സായുധ പൊലീസിനെ വിന്യസിച്ചു

police

കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ആളുകള്‍ കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് വിന്യാസം ഊര്‍ജ്ജിതമാക്കി. തലപ്പാടി അതിര്‍ത്തി പോസ്റ്റിന് പുറമേ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 അതിര്‍ത്തി പ്രദേശങ്ങിലും ആദൂരിലെ ഒന്‍പത് അതിര്‍ത്തികളിലും ബദിയടുക്കയില്‍ മൂന്ന് സ്ഥലങ്ങളിലും സായുധ പൊലീസിനെ നിയോഗിച്ചു.

read also:കൊവിഡ് മാർഗനിർദേശ ലംഘിന വിവാദം: മെഡിക്കൽ ബോർഡിന്റെ ശുപാർശ അംഗീകരിക്കുമെന്ന് മന്ത്രി എസി മൊയ്തീൻ

ബന്തടുക്ക-മാണിമൂല, പാണത്തൂര്‍ എന്നീവിടങ്ങളിലും പൊലീസിനെ വിന്യാസിച്ചുട്ടുണ്ട്. ക്വാറന്റീന്‍ നിയമംലംഘനവുമായി ബന്ധപ്പെട്ട് മെയ് 12,13 തിയതികളിലായി എട്ട് പേര്‍ക്കെതിരെ കേസ് എടുക്കുകയും അവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

Story highlights-Armed police were deployed at 34 border locations Kasargodനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More