രാജ്യത്ത് കൊവിഡ് ബാധിതർ 82,000 ലേക്ക്; മരണം 2,600 കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 82,000ലേക്ക് അടുക്കുകയാണ്. മരണം 2600 കടന്നു. 24 മണിക്കൂറിനിടെ 3,967 പോസിറ്റീവ് കേസുകളും 100 മരണവും റിപ്പോർട്ട് ചെയ്തു. 27,920 പേർ രോഗമുക്തരായി.
രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 81970 ആയി. 2649 പേർ മരിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ 16 ശതമാനം കേസുകളാണ് വർധിച്ചത്. ഇതേ നിരക്ക് തുടരുകയാണെങ്കിൽ ഇന്ത്യ നാളെ ചൈനയെ മറികടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ പോസിറ്റീവ് കേസുകളിൽ വർധനയുണ്ടെങ്കിലും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗമുക്തമാകുന്നവരുടെ നിരക്ക് 34.1 ശതമാനമായി ഉയർന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ തമിഴ്‌നാട് ഗുജറാത്തിനെ മറികടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ പതിനായിരം കടന്ന് 10,108 ആയി. 24 മണിക്കൂറിനിടെ 434 കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ ചെന്നൈയിൽ മാത്രം 309 പേർക്ക് രോഗം സ്ഥിരീകരിച്ചു.
read also: കേരള സർവകലാശാല 21 ന് തുടങ്ങാനിരുന്ന പരീക്ഷകൾ മാറ്റി
ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ പതിനായിരത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 340 പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 9,932ഉം മരണം 606ഉം ആയി. അതേസമയം, 4,035 പേർക്ക് രോഗം ഭേദമായി. ഡൽഹിയിൽ 425 പേർ കൂടി രോഗബാധിതരായതോടെ ആകെ കൊവിഡ് കേസുകൾ 8,895 ആയി. മരണസംഖ്യ 123 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 11 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ബിഎസ്എഫ് അറിയിച്ചു. രാജസ്ഥാനിൽ ആകെ പോസിറ്റീവ് കേസുകൾ 4,688 ആയി. കർണാടകയിൽ കൊവിഡ് ബാധിതർ 1,000 കടന്നു.
Story highlights- coronavirus, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here