Advertisement

ആദ്യമായി സർക്കാർ ഉത്തരവ് നടപ്പിലായി; കോന്നിയിൽ കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവച്ചു കൊന്നു

May 15, 2020
Google News 3 minutes Read
wild animal

അക്രമകാരിയായ പന്നിയെ കൊല്ലാമെന്നുള്ള ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കി, പത്തനംതിട്ട കോന്നിക്ക് സമീപം അരുവാപുലത്താണ് കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവച്ചു കൊന്നത്.

പത്തനംതിട്ട അരുവാപുലം മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ആളുകളെ ഉപദ്രവിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്ന കാട്ടു പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നത്. 2019 ഫെബ്രുവരിയിലാണ് കൃഷിയിടത്തിലിറങ്ങുന്ന അക്രമകാരികളായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെന്നുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ നേരത്തെ ആളുകൾക്ക് പരുക്കേറ്റിരുന്നു. ഏറെ നാളായി അരുവാപുലം മേഖലയിലെ ജനങ്ങൾ ഉയർത്തിയ ആവശ്യമാണ് നടപ്പായതെന്ന് എംഎൽഎ കെയു ജനീഷ് കുമാർ പറഞ്ഞു. വെടിവച്ചു കൊന്ന പന്നിയെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സ്വാകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചുമൂടി.

Story highlights-For the first time, a government order was implemented; The wild boar that had destroyed the farm in Connie was shot dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here