ഗുജറാത്ത് നിയമ മന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയതിന് സുപ്രിംകോടതി സ്റ്റേ

ഗുജറാത്ത് നിയമ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എം എം ശാന്തനഗൗഡർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എതിർ സ്ഥാനാർത്ഥി അശ്വിൻ റാത്തോഡിന്റെ ഹർജിയിലാണ് ഗുജറാത്ത് ഹൈക്കോടതി ബിജെപി മുതിർന്ന നേതാവും നിയമ മന്ത്രിയുമായ ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017ലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.
കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയിൽ ഗുജറാത്തിലെ ബിജെപി മന്ത്രി ഭൂപേന്ദ്ര സിംഗ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് ഹൈക്കോടതി അസാധുവാക്കിയത്. എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് അശ്വിൻ റാത്തോഡിന്റെ പരാതിയിന്മേലാണ് ജസ്റ്റിസ് പരേഷ് ഉപാധ്യായ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
read also:രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ ലംഘിച്ച ചുദാസാമ നിരവധി അഴിമതി പ്രവർത്തനങ്ങൾക്ക് പങ്കാളിയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു. വോട്ടെണ്ണൽ സമയത്താണ് ഇത് കൂടുതലുണ്ടായതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 327 വോട്ടിനാണ് ചുദാസാമ വിജയിച്ചത്. നിലവിൽ ഗുജറാത്തിലെ വിജയ് രൂപാണി മന്ത്രിസഭയിലെ വിദ്യാഭ്യാസ, നിയമ, പാർലമെന്ററികാര്യ മന്ത്രിയാണ് ചുദാസാമ.
Story highlights-sc stay order,gujrat law minister election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here