രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

migrant workers

രാജ്യത്തെ റോഡുകളിലും റയില്‍ പാളങ്ങളിലും കുടിയേറ്റ തൊഴിലാളികള്‍ അപകടത്തിനിരയായി മരിക്കുന്നത് ചൂണ്ടിക്കാട്ടിയ ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. തൊഴിലാളികള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. കോടതിക്ക് എങ്ങനെ തടയാന്‍ കഴിയുമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു ചോദിച്ചു.

read also:മധ്യവേനല്‍ അവധിക്കാലത്തും പ്രവര്‍ത്തിക്കാന്‍ സുപ്രിംകോടതി തീരുമാനം

സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കട്ടെയെന്ന് ജസ്റ്റിസ് എസ്‌കെ കൗള്‍ നിലപാട് വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാരുകള്‍ നടപടി തുടരുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. എന്നാല്‍, കാത്തുനില്‍ക്കാതെ തൊഴിലാളികള്‍ നടക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

Story highlights-migration of migrant workers; Supreme Court says cannot interveneനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More