Advertisement

ഡൽഹിയിലെ തെരുവുനായ ശല്യം; സുപ്രീംകോടതി വിധി നാളെ

5 hours ago
Google News 1 minute Read
supream court

ഡൽഹിയിലെ തെരുവുനായ ശല്യത്തിൽ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധി നാളെ. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി പ്രസ്താവം. ജസ്റ്റിസ്‌ ജെ.ബി പർദ്ദിവാലയുടെ ബെഞ്ചിൽ നിന്നാണ് കേസ് മൂന്നഗ ബെഞ്ചിലേക്ക് മാറ്റിയത്. തെരുവ് നായകളെ പിടികൂടുന്നതിനിടയിൽ, മൃഗസ്നേഹികൾ തടസപ്പെടുത്താൻ പാടില്ല. തടസപ്പെടുത്തിയാൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിലെ തെരുവുനായ്കളെയെല്ലാം കണ്ടെത്തി അവയെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവ് പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് ചീഫ് ജസ്റ്റിസ് ഇതിൽ ഇടപെടുകയും മൂന്ന് അംഗ ബെഞ്ചിലേക്ക് ഈ കേസ് മാറ്റുന്നതും.

അതേസമയം, ഡൽഹിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

Story Highlights : Delhi’s stray dog attack: Supreme Court verdict tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here