കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്

കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്. കൊയിലാണ്ടി സ്വദേശിയായ 43 കാരനും കോടഞ്ചേരി സ്വദേശിയായ 27കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊയിലാണ്ടി സ്വദേശി ഇക്കഴിഞ്ഞ പതിമൂന്നിന് കുവൈറ്റ് ഫ്‌ളൈറ്റിൽ എത്തിയതാണ്. രോഗ ലക്ഷണങ്ങളെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. കോടഞ്ചേരി സ്വദേശി ചെന്നൈയിൽ നിന്ന് എത്തിയതാണ്. ഇയാൾക്കൊപ്പം വന്ന വയനാട് സ്വദേശിക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചുന്നു. ഒരു കാസർഗോഡ് സ്വദേശിക്കും കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്ന് കഴിഞ്ഞ മാസം 19ന് നാട്ടിലെത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
read also: സംസ്ഥാനത്ത് പതിനാറ് പേർക്ക് കൂടി കൊവിഡ്
കോഴിക്കോട് രണ്ട് പേർ ഉൾപ്പെടെ പതിനാറ് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. വയനാട് അഞ്ച്, മലപ്പുറം 4, ആലപ്പുഴ രണ്ട്, കൊല്ലം കാസർഗോഡ്, പാലക്കാട് എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആർക്കും രോഗമുക്തിയില്ല.
story highlights- coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here