Advertisement

കൊവിഡ്: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കുണ്ടായത് 15,000 കോടിയുടെ നഷ്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

May 16, 2020
Google News 1 minute Read
15000 crore loss for kerala tourism sector

കൊറോണ ബാധയെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 15000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപളളി സുരേന്ദ്രൻ. മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

ടൂറിസം മേഖലയെ പഴയപോലെ തിരിച്ചുകൊണ്ടുവരാൻ പദ്ധതി തയറാക്കിയിട്ടുണ്ട്. രോഗ വ്യാപനം ഒഴിഞ്ഞാൽ എത്രയും വേഗം ടൂറിസം മേഖല തുറക്കണമെന്നാണ് ആഗ്രഹം. മൂന്നാംഘട്ടത്തിൽ രോഗവ്യാപനം തടയാനാണ് ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാംഘട്ട ലോക്ക് ഡൗൺ കാലാവധിക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാവുമോയെന്ന് പരിശോധിക്കും. ബാർബർഷോപ്പുകൾക്കും ഷോപ്പിംഗ് മാളുകൾക്കുമാണു ഇനി ഇളവുകൾ വേണ്ടത്. ഇളവുകളേക്കാൾ ഉപരി രോഗവ്യാപനം തടയുന്നതിനാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണം കർശനമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights- 15000 crore loss for kerala tourism sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here