അങ്കമാലി എംഎൽഎ റോജി എം ജോണിനെതിരെ കേസ്

roji m john

അങ്കമാലി എംഎൽഎ റോജി എം ജോണിനെതിരെ കേസ്. സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം നടത്തിയതിനാണ് കേസ്.വ്യാഴാഴ്ച്ചയാണ് റോജി സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം ചെയ്തത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാലടി ഡിവിഷനിലാണ് മാസ്‌ക് വിതരണം നടത്തിയത്. അഞ്ചുമുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്കായാണ് ജനപ്രതിനിധികൾ മാസ്‌ക് വിതരണം നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിപി ജോർജ് ആയിരുന്നു സംഘാടകൻ. ഉദ്ഘാടനം അങ്കമാലി എംഎൽഎ റോജി എം ജോൺ. പിന്നെ പ്രാദേശിക കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. 60 ഓളം കുട്ടികളാണ് മാസ്‌ക് വാങ്ങാൻ തിങ്ങിക്കൂടിയത്. കൈക്കുഞ്ഞങ്ങളുമായി അമ്മമാരും എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

read also:കൊവിഡ് രോഗിയുമായി സമ്പർക്കം; നെന്മാറ എംഎൽഎയോട് ക്വാറന്റീനിൽ പോകാൻ നിർദേശം

മാസ്‌ക് വിതരണത്തിന് ശേഷം എല്ലാവരെയും ഒരുമിച്ച് നിർത്തി ഫോട്ടോയും എടുത്തിട്ടുണ്ട്.

Story Highlights- Coronavirus, Social distancing, lock down, Roji M John

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top